ബാഴ്സ-അത്ലറ്റിക്കോ ഗോൾരഹിതം
12:25 AM May 09, 2021 | Deepika.com
ബാഴ്സലോണ: ലാ ലിഗ ഫുട്ബോളില്‍ ബാഴ്സലോണ-അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പര്‍ പോരാട്ടം ഗോള്‍രഹിത സമനില. ഇതോടെ അത്ലറ്റിക്കോയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താനായി. ബാഴ്സലോണ ജയിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്തെത്താമായിരുന്നു. ലീഗില്‍ 34 മത്സരം വീതം പൂര്‍ത്തിയായപ്പോള്‍ അത്ലറ്റിക്കോയ്ക്ക് 77 പോയിന്റുണ്ട്. 75 പോയിന്റുമായി ബാഴ്സലോണ രണ്ടാമതെത്തി. 74 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് മൂന്നാമത്.