ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലെസ്റ്റര്‍ സിറ്റിക്കും ടോട്ടനത്തിനും തോല്‍വി. ലെസ്റ്ററിനെ 4-2നാണ് ന്യൂകാസില്‍ യുണൈറ്റഡ് തോല്‍പ്പിച്ചത്. കല്ലം വില്‍സണ്‍ നേടിയ ഇരട്ട ഗോള്‍ മികവിലാണ് ന്യൂകാസിലിന്റെ ജയം. ജോസഫ് വില്ലോകും പോള്‍ ഡമെറ്റും ന്യൂകാസിലിനായി വലകുലുക്കി. അവസാനത്തെ പത്ത് മിനിറ്റിനിടെയാണ് ലെസ്റ്ററിന്റെ ഗോളുകളെത്തിയത്. 63 പോയിന്റുമായി ലെസ്റ്റര്‍ മൂന്നാമതാണ്. ന്യൂകാസില്‍ 13-ാം സ്ഥാനത്തേക്കു കയറി.
ലീഡ്സ് യുണൈറ്റഡ് 3-1ന് ടോട്ടനത്തെ തകര്‍ത്തു. ഇതോടെ ആദ്യ നാലില്‍ കയറിപ്പറ്റാമെന്ന ടോട്ടനത്തിന്റെ മോഹങ്ങള്‍ക്കാണു തിരിച്ചടി നേരിട്ടത്. 13-ാം മിനിറ്റില്‍ സ്റ്റുവര്‍ട്ട് ഡള്ളസ് ലീഡ്സിനെ മുന്നിലെത്തിച്ചു. 25-ാം മിനിറ്റില്‍ സണ്‍ ഹ്യൂം മിന് തിരിച്ചടിച്ചെങ്കിലും പാട്രിക് ബ്രാംഫോര്ഡ് (42’), റോഡ്രിഗോ (84’) എന്നിവരുടെ ഗോളുകള്‍ ലീഡ്സിനു ജയം നല്കി. 56 പോയിന്റുമായി ആറാം സ്ഥാനത്താണു ടോട്ടനം. 50 പോയിന്റുള്ള ലീഡ്സ് ഒമ്പതാമാതും.
ലെസ്റ്ററും ടോട്ടനവും തോറ്റു
12:25 AM May 09, 2021 | Deepika.com