ന്യൂഡൽഹി: രാജ്യത്ത് അതിരൂക്ഷമായി പടരുന്ന കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ വൻ പരാജയമാണെന്നു കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്ഗ്രസ് പാർലമെന്ററി പാർട്ടിയുടെ വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ. രാജ്യത്തെ പൗരൻമാരോട് ഒരു തരത്തിലുള്ള ദയാദാക്ഷിണ്യവും കാണിക്കാത്ത തരത്തിലാണു കേന്ദ്രസർക്കാരിന്റെ പെരുമാറ്റമെന്നും സോണിയ കുറ്റപ്പെടുത്തി.
നരേന്ദ്ര മോദി സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടു രാജ്യം മുങ്ങിത്താഴുകയാണ്. കോവിഡ് വ്യാപനത്തെ പിടിച്ചു നിർത്താൻ കാര്യക്ഷമമവും ദീർഘവീക്ഷണവും ഉള്ള ഒരു നേതൃത്വം അനിവാര്യമാണ്. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ രാഷ്ട്രീയ ഭിന്നതകൾ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്നും സോണിയ പറഞ്ഞു.