മുംബൈ: 1970-80 കളിലെ ഇന്ത്യൻ സിനിമയുടെ നവതരംഗ കാലഘട്ടത്തിൽ വേറിട്ട ഈണങ്ങൾകൊണ്ട് ശ്രദ്ധേയനായ സംഗീത സംവിധായകൻ വൻരാജ് ഭാട്ടിയ(94) അന്തരിച്ചു.
ഭൂമിക, സർദാരി ബീഗം, 36 ചൗരംഗി ലെയിൻ, ജാനേ ഭീ ജോ യാരോ എന്നീ ചിത്രങ്ങളിലെ ക്ലാസിക് ഈണങ്ങളെക്കൂടാതെ ലിറിൽ സോപ്പ്, ഡ്യൂലക്സ് പെയിന്റ് തുടങ്ങി ആറായിരത്തിലധികം പരസ്യചിത്രങ്ങളിലെ ജിംഗിൾസുകളിലൂടെയും പ്രശസ്തനാണ് വൻരാജ് ഭാട്ടിയ. ഭാരത് ഏക് ഖോജ് എന്ന ദൂരദർശൻ സീരിയിലിലെ അവതരണഗാനം വൻരാജിന്റേതാണ്.