ന്യൂഡൽഹി: അധോലോക നായകൻ ഛോട്ടാ രാജൻ(61) കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാർത്ത നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ. ഏപ്രിൽ 22നു ജയിലിൽവച്ച് കോവിഡ് സ്ഥിരീകരിച്ച ഛോട്ടാരാജനെ 24ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. 2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽനിന്ന് ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ട ഛോട്ടാരാജൻ അന്നുമുതൽ തിഹാർ ജയിലിലാണ്.