സിംഗപ്പൂർ: വീടിനു പുറത്ത് മാസ്ക് ധരിക്കാതിരുന്ന ഇന്ത്യക്കാരിക്ക് രണ്ടാഴ്ച തടവും രണ്ടായിരം ഡോളർ പിഴയും സിംഗപ്പൂർ കോടതി വിധിച്ചു.
മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കാതെ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനും കോവിഡ് നിയമങ്ങൾ ലംഘിച്ചതിനുമാണ് നാല്പത്തിയൊന്നുകാരിയായ പരംജിത് കൗറിനെതിരേ പോലീസ് കേസെടുത്തതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് വിവിധ വകുപ്പുകൾ ചുമത്തി അഞ്ചു കേസുകൾകൂടി ഇവർക്കെതിരേ എടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാതെ അപ്പർ തോംസൺ റോഡിലെത്തി യാത്രക്കാരുമായി വാക്കുതർക്കം നടത്തുന്ന കൗറിന്റെ വീഡിയോ കഴിഞ്ഞവർഷം സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.