പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രിയായി എൻആർ കോൺഗ്രസ് നേതാവ് എൻ. രംഗസ്വാമി ഇന്ന് അധികാരമേൽക്കും. ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നു രംഗസ്വാമി മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാരാണു പുതുച്ചേരിയിലുണ്ടാകുക. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് എ. നമശിവായം ഉപമുഖ്യമന്ത്രിയാകുമെന്നു സൂചനയുണ്ട്.
30 അംഗ നിയമസഭയിൽ എൻ.ആർ. കോൺഗ്രസിന് പത്ത് അംഗങ്ങളുണ്ട്. ബിജെപിക്ക് ആറു പേരാണുള്ളത്. ആറു സ്വതന്ത്രരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്ത് ഡിഎംകെയ്ക്ക് ആറ് അംഗങ്ങളുണ്ട്.
30 അംഗ നിയമസഭയിൽ എൻ.ആർ. കോൺഗ്രസിന് പത്ത് അംഗങ്ങളുണ്ട്. ബിജെപിക്ക് ആറു പേരാണുള്ളത്. ആറു സ്വതന്ത്രരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്ത് ഡിഎംകെയ്ക്ക് ആറ് അംഗങ്ങളുണ്ട്.