ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യതാരം പാണ്ഡു(74) കോവിഡ് ബാധിച്ചു മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ കുമുദവും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. നാലു പതിറ്റാണ്ടിനിടെ അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ച പാണ്ഡു മുഖഭാവങ്ങൾകൊണ്ടും ശരീരഭാഷകൊണ്ടും ശ്രദ്ധേയനായിരുന്നു.
മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങിയ നിരവധി സിനിമകളിൽ പാണ്ഡു ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത നിലൈ മാറും ആണ് അവസാന ചിത്രം. പാണ്ഡുവിന്റെ നിര്യാണത്തിൽ നിയുക്ത തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അണ്ണാ ഡിഎംകെ നേതാക്കളായ എടപ്പാടി പളനിസ്വാമിയും ഒ. പനീർശെൽവവും അനുശോചനം രേഖപ്പെടുത്തി.