മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ തങ്ങൾക്കൊപ്പമുണ്ടായിരുന്ന വിദേശ താരങ്ങളെ അവരവരുടെ സ്വദേശത്ത് എത്തിക്കാൻ മുംബൈ ഇന്ത്യൻസിന്റെ ചാർട്ടേഡ് ഫ്ളൈറ്റ്. വിമാനം ദക്ഷിണാഫ്രിക്ക വഴി വെസ്റ്റ് ഇൻഡീസിലേക്കും നേരിട്ട് ന്യൂസിലൻഡിലേക്കുമാണ്. മുംബൈ ഇന്ത്യൻസിൽ കൂടുതലും ന്യൂസിലൻഡ് താരങ്ങളാണ്. ട്രെന്റ് ബോൾട്ട്, ആദം മിൽനെ, ജയിംസ് നീഷം, ഷെയ്ൻ ബോണ്ട് എന്നീ കിവീസ് താരങ്ങൾ മുംബൈയുടെ ഭാഗമാണ്. മറ്റ് ഐപിഎൽ ടീമുകളിലുള്ള ന്യൂസിലൻഡ് താരങ്ങളെയും മുംബൈ ഇന്ത്യൻസിന്റെ ചാർട്ടേഡ് ഫ്ളൈറ്റിലേക്കു ക്ഷണിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, മാർക്കൊ ജെൻസണ് അടക്കമുള്ള ദക്ഷിണാഫ്രിക്കൻ താരങ്ങളും കിറോണ്‍ പൊള്ളാർഡ് അടക്കമുള്ള വെസ്റ്റ് ഇൻഡീസ് താരങ്ങളുമായാണു മറ്റൊരു വിമാനം പറക്കുക. ഈ രാജ്യങ്ങളിലേക്കുള്ള മറ്റു ടീമുകളുടെ കളിക്കാരെയും മുംബൈ ക്ഷണിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് മാത്രമാണ് വിദേശ താരങ്ങൾക്കായി പ്രത്യേക വിമാനം സജ്ജീകരിച്ചത്.
മുംബൈ ഇന്ത്യൻസിന്റെ ഫ്ളൈറ്റ്
12:50 AM May 07, 2021 | Deepika.com