ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി വത്സല ശിവകുമാർ(45) കോവിഡ് ബാധിച്ചു മരിച്ചു. ചിക്കമംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പാണു വേദയുടെ അമ്മ ചെലുവാംബ ദേവി കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ത്യക്കായി 48 ഏകദിന മത്സരങ്ങളും 76 ട്വന്റി 20 മത്സരങ്ങളും കഴിച്ച താരമാണ് വേദ കൃഷ്ണമൂർത്തി. ഏപ്രിൽ 24നാണ് വേദയുടെ അമ്മ മരിച്ചത്.
ഇതിനു പിന്നാലെ സഹോദരിക്കു കോവിഡ് ബാധിച്ചുവെന്നും എല്ലാവരും പ്രാർഥിക്കണമെന്നും വേദ സമൂഹമാധ്യമത്തിൽ അഭ്യർഥിച്ചിരുന്നു.
അമ്മയ്ക്കു പിന്നാലെ വേദയുടെ സഹോദരിയും കോവിഡിനു കീഴടങ്ങി
12:50 AM May 07, 2021 | Deepika.com