ന്യൂഡൽഹി: ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേയുള്ള ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടികൾക്ക് സുപ്രീംകോടതി സ്റ്റേ. കോടതിയലക്ഷ്യമെന്ന കടുത്ത നടപടിയല്ല ഇപ്പോൾ ആവശ്യമെന്നും പ്രശ്ന പരിഹാരത്തിനുള്ള നടപടികളാണ് വേണ്ടതെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഡൽഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയാറാക്കി ഇന്ന് സമർപ്പിക്കാനും കോടതി കേന്ദ്രസർക്കാരിനോടു നിർദേശിച്ചു.