ലക്നോ: ഉത്തർപ്രദേശിൽ ഓക്സിജൻ സിലിണ്ടർ നിറയ്ക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. ആറു പേർക്കു പരിക്കേറ്റു. ലക്നോവിലെ ചിൻഹാട്ട് മേഖലയിലെ കെടി ഓക്സിജൻ പ്ലാന്റിലായിരുന്നു. സ്ഫോടനം. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, അഡീഷണൽ ഡിസിപി, ചീഫ് ഫയർ ഇൻസ്പെക്ടർ, ഡ്രഗ് ഇൻസ്പെക്ടർ എന്നിവരടങ്ങിയ സംഘം രൂപവത്കരിച്ചു.