ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 24 മണിക്കൂറിൽ 3,57,229 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റീവ് നിരക്ക് 21.47 ശതമാനം ആണ്. മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്നാട്, പശ്ചിമ ബംഗാൾ , ആന്ധ്രപ്രദേശ് , ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ പത്തു സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 71.71 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ- 48,621. കർണാടകത്തിൽ 44,438 പേർക്കും, ഉത്തർ പ്രദേശിൽ 29,052 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 34,47,133. ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 17 ശതമാനമാണ്. ഇന്നലെ 24 മണിക്കൂറിൽ 3,449 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 73.15 ശതമാനവും പത്തു സംസ്ഥാനങ്ങളിൽനിന്ന് ആണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-567. ഡൽഹിയിൽ 448 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 15.89 കോടി കടന്നു. ഇന്നലെ രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്കുപ്രകാരം 23,35,822 സെഷനുകളിലായി 15,89,32,921 വാക്സിൻ ഡോസ് വിതരണം ചെയ്തു. രാജ്യത്ത് ഇതുവരെ 1,66,13,292 പേർ രോഗമുക്തരായി. 81.91 ശതമാനം ആണ് രോഗമുക്തി നിരക്ക്. ഇന്നലെ 24 മണിക്കൂറിൽ 3,20,289 പേർ രോഗ മുക്തരായി.