ബാഗ്ദാദ്: ഇറാക്കിലെ യുഎസ് സേനാ താവളങ്ങൾക്കു നേർക്ക് വീണ്ടും റോക്കറ്റ് ആക്രമണം. ബാഗ്ദാദിനു വടക്ക് ബലാഡിലെ യുഎസ് എയർബേസിൽ തിങ്കളാഴ്ച വൈകിട്ട് ആറ് റോക്കറ്റുകളാണു പതിച്ചത്. സൈനികർക്കു പരിക്കില്ല. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കു കരാറെടുത്തിരിക്കുന്ന കന്പനിയിലെ ഒരു ജീവനക്കാരനു ചെറിയ പരിക്കുണ്ടായി.
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന യുഎസ് എയർബേസിൽ ഞായറാഴ്ച രണ്ട് റോക്കറ്റുകൾ പതിച്ചിരുന്നു. റോക്കറ്റ് ആക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നു വ്യക്തമാക്കിയിട്ടില്ല.
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന യുഎസ് എയർബേസിൽ ഞായറാഴ്ച രണ്ട് റോക്കറ്റുകൾ പതിച്ചിരുന്നു. റോക്കറ്റ് ആക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നു വ്യക്തമാക്കിയിട്ടില്ല.