ന്യൂഡൽഹി: രാജ്യത്തു കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ വീണ്ടും നാലു ലക്ഷത്തിനടുത്ത് പുതിയ കേസുകൾ. ഇന്നലെ 24 മണിക്കൂറിനുള്ളിൽ 3,92,488 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഛത്തീസ്ഗഡ് പശ്ചിമബംഗാൾ, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ എന്നീ പത്തു സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 72.72 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ - 63,282. 40,990 കേസുകളുമായി കർണാടക രണ്ടാമതും 35,636 കേസുകളുമായി കേരളം മൂന്നാമതുമാണ്.