ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്ക് സൈന്യത്തിന്റെ സഹായം തേടിയുള്ള ഡൽഹി സർക്കാരിന്റെ അഭ്യർഥനയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി. ഡൽഹിയിൽ കോവിഡ് ചികിത്സയ്ക്ക് സഹായം തേടി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തു നൽകിയിരുന്നു. ഓക്സിജൻ സൗകര്യവും കിടക്കകളുടെയും ഐസിയു ബെഡുകളുടെയും ഓക്സിജൻ വിതരണത്തിന് ക്രയോജനിക് ടാങ്കറുകളുടെയും സഹായമാണ് തേടിയത്.
കോവിഡ് രോഗികൾക്കുവേണ്ടി സേന ആശുപത്രി സജ്ജീകരണങ്ങൾ ഒരുക്കുന്നത് വലിയ കാര്യമായിരിക്കുമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്റ ചൂണ്ടിക്കാട്ടി.
പതിനായിരം കിടക്കകൾ ഉള്ള താത്കാലിക ആശുപത്രികളും ഓക്സിജൻ വിതരണത്തിന് ക്രയോജനിക് ടാങ്കറുകളുടെ സഹായവും ഡൽഹി സർക്കാർ പ്രതിരോധ മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്.