മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോൾ കിരീടം ഇന്റർ മിലാന്. ഒന്പത് വർഷത്തെ യുവന്റസ് ആധിപത്യത്തിനു വിരാമമിട്ടാണ് ഇന്ററിന്റെ കിരീട ധാരണം. 11 വർഷത്തിനുശേഷമാണ് ഇന്റർ മിലാൻ ഇറ്റാലിയൻ ചാന്പ്യന്മാരാകുന്നത്.
അത്ലാന്തയ്ക്കെതിരായ 1-1 സമനിലയോടെയാണ് നാല് മത്സരം ശേഷിക്കേ അന്റോണിയൊ കോന്റെയുടെ ഇന്റർ (82 പോയിന്റ്) കിരീടം ഉറപ്പിച്ചത്. അത്ലാന്ത (69), എസി മിലാൻ (69) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഇറ്റലിയിൽ ഇന്റർ മിലാൻ
11:44 PM May 02, 2021 | Deepika.com