ബെയ്ജിംഗ്: ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയെ പരിഹസിച്ച് ചൈന. ഇന്ത്യയിലെ ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിന്റെയും ചൈനയിലെ റോക്കറ്റ് വിക്ഷേപണത്തിന്റെയും ദൃശ്യങ്ങൾ ചേർത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ചൈന തീകൊളുത്തുന്പോഴും ഇന്ത്യ തീകൊളുത്തുന്പോഴും എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് കോവിഡ് വിഷയത്തിൽ ദുഃഖം അറിയിച്ചതിനു പിറ്റേന്നാണ് വെയ്ബോ എന്ന സോഷ്യൽ മീഡിയയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലുള്ള കമ്മീഷൻ ഫോർ പോളിറ്റിക്കൽ ആൻഡ് ലീഗൽ അഫയേഴ്സ്(സിപിഎൽഎ) എന്ന അതിശക്തമായ സ്ഥാപനമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.
പോളിറ്റ് ബ്യൂറോ അംഗം നേതൃത്വം നല്കുന്ന സിപിഎൽഎ ആണു ചൈനയിലെ പ്രോസിക്യൂഷൻ, കോടതി കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത്. പോസ്റ്റ് പിന്നീട് പിൻവലിക്കപ്പെട്ടു.