ന്യൂയോർക്ക്: ഓസ്കാർ ജേതാവായ ഹോളിവുഡ് നടി ഒളിന്പിയ ഡുകാകിസ്(89) അന്തരിച്ചു. 1987ൽ ഇറങ്ങിയ മൂൺസ്റ്റക്ക് എന്ന ചിത്രത്തിലൂടെയാണു മികച്ച സഹനടിക്കുള്ള ഓസ്കർ നേടിയത്. ഗ്രീക്ക് കുടിയേറ്റക്കാരുടെ മകളായി മാസച്ചുസെറ്റ്സിൽ ജനിച്ച ഒളിന്പിയ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ അഭിനയം പഠിച്ചു. അന്‍പതുകളിൽ ന്യൂയോർക്കിലേക്കു താമസം മാറ്റി നാടകാഭിനയത്തിലും സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് സിനിമ, ടെലിവിഷൻ രംഗത്തു സജീവമായി. സ്റ്റീൽ മാഗ്നോളിയാസ്, വർക്കിംഗ് ഗേൾ തുടങ്ങിയവ പ്രധാന സിനിമകളാണ്.