ബാഴ്സലോണ: ഒരു ക്ലബ്ബിനായി ഏറ്റവും അധികം ഗോൾ എന്ന ബ്രസീൽ ഇതിഹാസം പെലെയുടെ റിക്കാർഡ് തിരുത്തിയ അർജന്റൈൻ താരം ലയണൽ മെസിയുടെ ബൂട്ട് ലേലത്തിൽ പോയത് 1.29 കോടി രൂപയ്ക്ക്. പെലെയുടെ 643 ഗോൾ എന്ന റിക്കാർഡ് ഡിസംബറിൽ വയ്യഡോലിഡിനെതിരായ ബാഴ്സയുടെ 3-0 ജയത്തിൽ മെസി തിരുത്തിയിരുന്നു. അന്ന് മെസി ഉപയോഗിച്ച ബൂട്ട് ആണ് ലേലത്തിൽ പോയത്.
ലേലത്തിൽ ലഭിച്ച തുക ബാഴ്സലോണയിലെ വാൾ ഡി ഹെബ്രോണ്‍ ആശുപത്രിയിൽ കാൻസർ, മറ്റ് ഗുരുതര രോഗങ്ങൾ എന്നിവ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് നൽകും. കാറ്റലോണിയ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന ബൂട്ട്, ഏപ്രിൽ 19നാണ് ലേലം ആരംഭിച്ചത്. 29.63 ലക്ഷമായിരുന്നു അടിസ്ഥാന വില.
പെലെയെ മറികടന്ന മെസി ബൂട്ടിന് 1.29 കോടി!
12:12 AM May 02, 2021 | Deepika.com