പഞ്ചാബിന് 34 റ​ൺ​സ് ജയം

12:26 AM May 01, 2021 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: പ​ഞ്ചാ​ബ് ബൗ​ള​ർ​മാ​ർ​ക്കു​മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി ബാം​ഗ്ലൂ​രി​ന്‍റെ ലോ​കോ​ത്ത​ര ബാ​റ്റിം​ഗ് നി​ര. 34 റ​ൺ​സിന്‍റെ ത​ക​ർ​പ്പ​ൻ വി​ജ​യ​വു​മാ​യി പ​ഞ്ചാ​ബ് കിം​ഗ്സ് ‍ക​ളം നി​റ​ഞ്ഞു.

നാ​യ​ക​ന്‍ കെ.​എ​ല്‍. രാ​ഹു​ലി​ന്‍റെ മി​ക​വി​ല്‍ പ​ഞ്ചാ​ബ് അ​ടി​ച്ചു​കൂ​ട്ടി​യ 179 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 145 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. 35 റ​ണ്‍​സെ​ടു​ത്ത വി​രാ​ട് കോ​ലി മാ​ത്ര​മാ​ണ് ബാം​ഗ്ലൂ​ർ നി​ര​യി​ൽ അ​ൽ​പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ന്ന​ത്. ക​രു​ത്ത​ന്മാ​രാ​യ കോ​ലി, മാ​ക്സ്വെ​ൽ, ഡി​വി​ല്ലി​യേ​ഴ്സ് എ​ന്നി​വ​രെ പു​റ​ത്താ​ക്കി​യ ഹ​ർ​പ്രീ​ത് ബ്രാ​ർ ആ​ണ് ബാം​ഗ്ലൂരി​നെ എ​റി​ഞ്ഞി​ട്ട​ത്.

57 പ​ന്തി​ല്‍ ഏ​ഴു ഫോ​റും അ​ഞ്ച് സി​ക്സും പാ​യി​ച്ച് 91 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന രാ​ഹു​ലാ​ണ് പ​ഞ്ചാ​ബി​നെ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്. ഐ​പി​എ​ൽ റ​ൺ വേ​ട്ട​യി​ൽ രാ​ഹു​ൽ ശി​ഖ​ർ ധ​വാ​നെ മ​റി​ക​ട​ന്ന് വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി. 330 റ​ൺ​സാ​ണ് രാ​ഹു​ലി​നു​ള്ള​ത്.

ഒ​രു ഘ​ട്ട​ത്തി​ല്‍ വ​ന്‍ സ്‌​കോ​റി​ലെ​ത്തു​മെ​ന്നു തോ​ന്നിയ പ​ഞ്ചാ​ബി​നെ കൃ​ത്യ​മാ​യി വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​ര്‍ പി​ടി​ച്ചു​കെ​ട്ടു​കാ​യി​രു​ന്നു.

മാ​യ​ങ്ക് അ​ഗ​ര്‍വാ​ളി​നു പ​ക​രം പ്ര​ഭ്‌​സി​മ്രാ​ന്‍ സിം​ഗാ​ണ് രാ​ഹു​ലി​നൊ​പ്പം ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​യ​ത്. പ്ര​ഭ്‌​സി​മ്രാ​നെ തു​ട​ക്ക​ത്തി​ലേ (7) ന​ഷ്ട​മാ​യി. ക്രി​സ് ഗെ​യ്‌ൽ ക്രീ​സി​ലെ​ത്തി​യ​തോ​ടെ പ​ഞ്ചാ​ബി​ന്‍റെ സ്‌​കോ​ര്‍ കു​തി​ച്ചു. കെ​യ്‌ൽ ജെ​മി​സ​ണ്‍ എ​റി​ഞ്ഞ ആ​റാം ഓ​വ​റി​ല്‍ അ​ഞ്ച് ഫോ​റാ​ണ് ഗെ​യ്‌ൽ നേ​ടി​യ​ത്. അ​പ​ക​ട​ക​ര​മാ​യി നീ​ങ്ങി​യ കൂ​ട്ടു​കെ​ട്ട് ഗെ​യ്‌​ലി​നെ പു​റ​ത്താ​ക്കി ഡാ​നി​യ​ല്‍ സാം​സ് പൊ​ളി​ച്ചു. 24 പ​ന്തി​ല്‍ ആ​റു ഫോ​റും ര​ണ്ടു സി​ക്‌​സും സ​ഹി​തം 46 റ​ണ്‍സാ​ണ് ഗെ​യ്‌ൽ നേ​ടി​യ​ത്. ഗെ​യ്‌ൽ പു​റ​ത്താ​യ​ശേ​ഷ​മെ​ത്തി​വ​ര്‍ക്കാ​ര്‍ക്കും ക്രീ​സി​ല്‍ പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യി​ല്ല. നി​ക്കോ​ള​സ് പു​രാ​നും ഷാ​രൂ​ഖ് ഖാ​നും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ പു​റ​ത്താ​യി. ദീ​പ​ക് ഹൂ​ഡ​യ്ക്കും (5) അ​ധി​ക നേ​രം ക്രീ​സി​ല്‍നി​ല്‍ക്കാ​നാ​യി​ല്ല. ഇ​തി​നി​ടെ രാ​ഹു​ല്‍ അ​ര്‍ധ സെ​ഞ്ചു​റി​യും തി​ക​ച്ചു. ആ​റാം വി​ക്ക​റ്റ് സ​ഖ്യ​ത്തി​ല്‍ ഹ​ര്‍പ്രീ​ത് ബ്രാ​ര്‍-​രാ​ഹു​ല്‍ കൂ​ട്ടു​കെ​ട്ട് പ​ഞ്ചാ​ബി​നെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്കെ​ത്തി​ച്ചു. 61 റ​ണ്‍സി​ന്‍റെ ത​ക​രാ​ത്ത കൂ​ട്ടു​കെ​ട്ടാ​ണ് ഇ​രു​വ​രും സ്ഥാ​പി​ച്ച​ത്.