ഫറ്റോര്‍ഡ: എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ എഫ്സി ഗോവയ്ക്കു മൂന്നാം സ്ഥാനം. ഗ്രൂപ്പിലെ ആറാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഗോവയെ യുഎഇ പ്രൊ ലീഗ് ക്ലബ് അല്‍ വഹ്ദ 2-0ന് തോല്‍പ്പിച്ചു.
ഇന്ത്യയില്‍ കോവിഡ്-19ന്റെ വ്യാപനത്തെത്തുടര്‍ന്നു ഗോവയുടെ പരിശീലകരും കളിക്കാരും ഉള്‍പ്പെടെയുള്ള വിദേശികളെയെല്ലാം നാട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന്് അല്‍ വഹ്ദയ്ക്കെതിരേ ഇന്ത്യക്കാരുടെ സംഘമാണ് ഇറങ്ങിയത്.
ഗോവ ഗോളി ധീരജ് സിംഗ് മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടാം പകുതിയില്‍ അല്‍വഹ്ദ ശക്തമായി കളിച്ചു. 61-ാം മിനിറ്റില്‍ ഒമര്‍ ഖര്ബിന് അല്‍ വഹ്ദയെ മുന്നിലെത്തിച്ചു. 90-ാം മിനിറ്റില്‍ മുഹമ്മദ് ബര്ഖാഷ് യുഎഇ ക്ലബ്ബിന്റെ ജയം ഉറപ്പിച്ചു. ആദ്യമായി ചാമ്പ്യന്‍സ് ലീഗില്‍ ഇറങ്ങിയ ഗോവയ്ക്ക് ആറു കളിയില്‍ മൂന്നു പോയിന്റാണു ലഭിച്ചത്.
എഫ്സി ഗോവയ്ക്കു തോല്‍വി
12:26 AM May 01, 2021 | Deepika.com