ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ സുലു ഗോത്രവിഭാഗത്തിന്റെ രാജ്ഞി ഷിയിവെ ഡലാമിനി സുലു(65) അന്തരിച്ചു.
ഇവരുടെ ഭർത്താവും രാജാവുമായിരുന്ന ഗുഡ്വിൽ സ്വെലിത്തിനി പ്രമേഹം മൂലം അന്തരിച്ചത് മാർച്ച് 24നാണ്. ഇതേത്തുടർന്ന് രാജ്ഞി റീജന്റ് പദവി വഹിച്ചുവരികയായിരുന്നു. ദന്പതികളുടെ മകനായ മിസുസുലു രാജകുമാരൻ അടുത്ത രാജാവായേക്കും.
രാഷ്ട്രീയ അധികാരങ്ങളില്ലെങ്കിലും ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഗോത്രമായ സുലുവിൽ നിർണായക സ്വാധീനം രാജകുടുംബത്തിനുണ്ട്.