ബംഗളൂരു: എഫ്സി ഗോവയുടെ പരിശീലകരും വിദേശ കളിക്കാരും നാട്ടിലേക്കു മടങ്ങി. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാകാതെയാണ് ഇവര്‍ നാട്ടിലേക്കു തിരിച്ചത്. ഇന്ത്യയില്‍ കോവിഡ്കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണു മടങ്ങിയത്.
സ്പെയിനില്‍നിന്നുള്ള ക്യാപ്റ്റന്‍ എഡു ബേഡിയ, ഡിഫന്‍ഡര്‍ ഇവാന് ഗോണ്‍സാലസ്, മധ്യനിരയിലെ ഹൊര്‍ഹെ ഓര്‍ടിസ്, മുഖ്യ പരിശീലകന് യുവാന്‍ ഫെര്‍ണാണ്ടോ, കണ്ടീഷനിംഗ് കോച്ച് ഹാവി ഗോണ്‍സാലസ്, ഓസ്ട്രേലിയക്കാരന് ജയിംസ് ഡൊണാച്ചി എന്നിവരാണു നാട്ടിലേക്കു മടങ്ങിയത്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമോയെന്ന ഭീതിയെത്തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്കു മടങ്ങിയത്.
എഫ്സി ഗോവയുടെ വിദേശികള്‍ മടങ്ങി
01:06 AM Apr 30, 2021 | Deepika.com