മ്യൂണിക്: യൂലിയന്‍ നാഗോസ്മാന്(33) അടുത്ത സീസണ് മുതല്‍ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനാകും. ഹാന്‍സി ഫ്ളിക്കിനു പകരമാണു നാഗോസ്മാന് എത്തുന്നത്. നിലവില്‍ ലൈപ്സിഗിന്റെ പരിശീലകനായ നാഗോസ്മാന് അഞ്ചു വര്‍ഷത്തെ കരാറിലാണു ബയേണില്‍ ചേരുക.
കളിക്കാരുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ബയേണിന്റെ സ്പോര്‍ടിംഗ് ഡയറക്ടര്‍ ഹസന് സാലിക്സാമിയുമായുള്ള അഭിപ്രായവ്യത്യാസമാണു ഫ്ളിക്കിന്റെ പുറത്താകലിനു കാരണമായത്. ബയേണിനെ കഴിഞ്ഞ സീസണില്‍ ആറു കിരീടത്തിലേക്കാണു ഫ്ളിക് നയിച്ചത്.
കഴിഞ്ഞ സീസണില്‍ നാഗോസ്മാന്റെ കീഴില്‍ ലൈപ്സിഗ് മികച്ച നേട്ടമാണു കൈവരിച്ചത്. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലും ബുണ്ടസ് ലിഗയില്‍ മൂന്നാം സ്ഥാനത്തുമെത്തി. ഈ ബുണ്ടസ് ലിഗ സീസണില്‍ ബയേണിന്റെ കിരീടമോഹങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തി ലൈപ്സിഗ് രണ്ടാം സ്ഥാനത്തുണ്ട്. മൂന്നു മത്സരംകൂടിയുള്ളപ്പോള് ബയേണിന്റെ തുടര്‍ച്ചയായ ഒമ്പതാം ലീഗ് കിരീടം നേട്ടം തടയാന്‍ കഴിയുന്ന ഏക ടീമും ലൈപ്സിഗാണ്.
യൂലിയന്‍ നാഗോസ്മാന് ബയേണ്‍ പരിശീലകനാകും
12:19 AM Apr 29, 2021 | Deepika.com