പാരീസ്: കോവിഡ് വ്യാപനത്തിൽ ക്ലേശിക്കുന്ന ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് ഫ്രാൻസും. ഓക്സിജൻ ജനറേറ്ററുകൾ അടക്കമുള്ള വൈദ്യോപകരണങ്ങൾ അയച്ചുനല്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു. ഇന്ത്യയും ഫ്രാൻസും ഒന്നിച്ച് കോവിഡിനെതിരേ വിജയം വരിക്കുമെന്ന് ഫേസ്ബുക്കിൽ ഹിന്ദിയിലെഴുതിയ പോസ്റ്റിൽ മക്രോൺ പറഞ്ഞു.
വെന്റിലേറ്ററുകൾ, ദ്രവീകൃത ഓക്സിജൻ കണ്ടെയ്നറുകൾ, ഓക്സിജന് ജനറേറ്ററുകൾ, മറ്റ് വൈദ്യോപകരണങ്ങൾ എന്നിവയാണു ഫ്രാൻസ് നല്കുന്നത്.
കടൽ, വ്യോമ മാർഗങ്ങളിലൂടെയാണ് സഹായം എത്തിക്കുകയെന്ന് ഫ്രഞ്ച് സർക്കാർ വിശദീകരിച്ചു. ഇതിന് ഇന്ത്യയിലെ ഫ്രഞ്ച് കന്പനികളുടെ സഹായമുണ്ടാകും. എട്ട് ഓക്സിജൻ ജനറേറ്ററുകൾ, ദ്രവീകൃത ഓക്സിജൻ അടങ്ങിയ അഞ്ച് കണ്ടെയ്നറുകൾ, 28 വെന്റിലേറ്ററുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ അയയ്ക്കുന്നത്.
യുഎസ്, ബ്രിട്ടൻ, ജർമനി, ഓസ്ട്രേലിയ, സിംഗപ്പുർ രാജ്യങ്ങൾ നേരത്തേ ഇന്ത്യക്കു സഹായം പ്രഖ്യാപിച്ചിരുന്നു.