തിംഫു: കോവിഡിനെതിരേയുള്ള ഇന്ത്യയുടെ പോരാട്ടത്തിനു ശക്തിപകരാൻ പ്രതിദിനം 40 ടൺ ലിക്വിഡ് ഓക്സിജൻ നിർമിച്ചു നല്കാമെന്നു ഭൂട്ടാൻ. ഭൂട്ടാനിലെ സാംദ്രൂപ് ജോങ്ഘറിൽ നിർമിച്ച പുതിയ പ്ലാന്റിൽനിന്ന് ആസാമിലേക്ക് ക്രയോജനിക് ടാങ്കറുകൾ വഴി ഓക്സിജൻ കയറ്റുമതി ചെയ്യും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയാണ് ഇതു പ്രകടമാക്കുന്നതെന്നു ഭൂട്ടാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദിവസം മൂന്നുലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇന്ത്യയിൽ മെഡിക്കൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ആസാമിലെ മേഘാലയ ഓക്സിജൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്കു ഭൂട്ടാനിലെ ഓക്സിജൻ നിർമാണക്കന്പനിയിൽ 49 ശതമാനം വിദേശനിക്ഷേപമുണ്ട്.