ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപന കുതിപ്പ് ശമനമില്ലാതെ തുടരുന്നു. ഇന്നലെ 24 മണിക്കൂറിനുള്ളിൽ 3,14,835 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ എന്നീ പത്തു സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 75.66 ശതമാനവും.
ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 22,91,428 ആയി. ഇത് ആകെ രോഗികളുടെ എണ്ണത്തിന്റെ 14.38 ശതമാനമാണ്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, കർണാടകം, കേരളം എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ള രോഗികളുടെ 59.99 ശതമാനവുമുള്ളത്.
രാജ്യത്ത് ഇതുവരെ 1,34,54,880 പേർ രോഗമുക്തരായി. 84.46 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇന്നലെ 1,78,841 പേർ രോഗമുക്തരായി.
ദേശീയ മരണനിരക്ക് താഴ്ന്ന് 1.16 ശതമാനത്തിൽ എത്തി. ഇന്നലെ 24 മണിക്കൂറിൽ 2,104 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 81.08 ശതമാനവും പത്തു സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ 568ഉം ഡൽഹിയിൽ 249 പേരുടെയും മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു.
രാജ്യത്തു വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 13.23 കോടി കടന്നു. ഇന്നലെ രാവിലെ ഏഴു മണി വരെയുള്ള കണക്കുപ്രകാരം 19,28,118 സെഷനുകളിലായി 13,23,30,644 വാക്സിൻ ഡോസ് വിതരണം ചെയ്തു. 24 മണിക്കൂറിനുള്ളിൽ 22 ലക്ഷത്തിലധികം ഡോസുകളാണു നൽകിയത്.