ന്യൂഡൽഹി: ബംഗാളിൽ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരിരുന്ന തെരഞ്ഞെടുപ്പു പ്രചാരണ റാലികൾ റദ്ദാക്കി. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുള്ള യോഗത്തിൽ പങ്കെടുക്കുന്നതു മൂലമാണ് ബംഗാൾ യാത്ര ഒഴിവാക്കിയത്. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാളിലെ മാൽദ, മൂർഷിദാബാദ്, ബിർഭൂം, കോൽക്കത്ത എന്നിവിടങ്ങളിലെ വോട്ടർമാരെ ഇന്നു വൈകുന്നേരം മോദി വെർച്വൽ സംവിധാനത്തിൽ അഭിസംബോധന ചെയ്യും.