ന്യൂഡൽഹി: മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ ഡൽഹി മന്ത്രിയുമായ ഡോ. എ.കെ. വാലിയ (72) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ഷീലാ ദീഷിത് മന്ത്രിസഭയിൽ ആരോഗ്യ, നഗരവികസന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. നാലു തവണ തുടർച്ചയായി ഡൽഹി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അർഹതയില്ലാത്ത സ്ഥാനാർഥികൾക്ക് സീറ്റ് നൽകുന്നുവെന്നാരോപിച്ച് അദ്ദേഹം 2017 ൽ കോണ്ഗ്രസ് വിട്ടു. പിന്നീട് പാർട്ടിയിലേക്ക് മടങ്ങിയെത്തി. 2020 ൽ കൃഷ്ണ നഗറിൽനിന്ന് മൽസരിച്ചെങ്കിലും ആം ആദ്മി പാർട്ടിയുടെ എസ്.കെ. ബഗയോട് പരാജയപ്പെട്ടു.