ദീവാസ്: മൂന്നു കുടുംബാംഗങ്ങൾ കോവിഡ് ബാധിച്ചു മരിച്ചതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. മധ്യപ്രദേശിലെ ദീവാസ് നഗരത്തിലാണു സംഭവം.
ബാൽകിഷൻ ഗാർഗ് എന്നയാളുടെ ഭാര്യ ചന്ദ്രകല(75), മൂത്ത മകൻ സഞ്ജയ്(51), ഇളയമകൻ സ്വപ്നേഷ്(48) എന്നിവർ അഞ്ചു ദിവസത്തിനിടെ മരിച്ചുവെന്നാണു കുടുംബാംഗങ്ങൾ പറയുന്നത്. മൂന്നു പേരുടെ മരണം സൃഷ്ടിച്ച ആഘാതത്തിൽ കുടുംബത്തിലെ ഇളയ മരുമകൾ ജീവനൊടുക്കിയെന്നു മറ്റു കുടുംബാംഗങ്ങൾ പറയുന്നു. അതേസമയം, മൂന്നു പേർ മരിച്ചതു കോവിഡ് ബാധിച്ചാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.