കൊളംബോ: ഈസ്റ്റർ ദിന സ്ഫോടനക്കേസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും മുസ്ലിംകൾ തീവ്രവാദത്തെ തള്ളിപ്പറയണമെന്നും കൊളംബോ ആർച്ച്ബിഷപ് കർദിനാൾ മാൽക്കം രഞ്ജിത്ത്. 2019 ഈസ്റ്റർ ദിന ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ കൊളംബോ സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതതീവ്രവാദത്തെ തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മാർഗമായി പലരും ഉപയോഗിക്കുന്നു. അതിനാൽ, തീവ്രവാദത്തെ തള്ളിപ്പറയുന്നതിനുള്ള ധൈര്യം കാണിക്കണം- കർദിനാൾ പറഞ്ഞു.
മതതീവ്രവാദത്തെ തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മാർഗമായി പലരും ഉപയോഗിക്കുന്നു. അതിനാൽ, തീവ്രവാദത്തെ തള്ളിപ്പറയുന്നതിനുള്ള ധൈര്യം കാണിക്കണം- കർദിനാൾ പറഞ്ഞു.