ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ച ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച കൊല്ലം വർക്കല അയിരൂർ ഹരിതപുരം ഡെയ്സി കോട്ടേജിൽ രാജു ഗ്രേഷ്യസിന്റെ ഭാര്യ ലിസി രാജു (58) ആണ് ഇന്നലെ ഡൽഹിയിൽ മരിച്ചത്. മയൂർ വിഹാർ ഒന്നിലെ ആർഎസ്എൻ സീനിയർ സെക്കൻഡറി ഹൈസ്കൂളിലെ നഴ്സായി ജോലി ചെയ്യുകയായിരുന്നു ലിസി രാജു.
കിഴക്കൻ ഡൽഹിയിലെ ചില്ല ഗാവിലെ 31ഡി. ഡി.ഡി.എ ഫ്ലാറ്റിലായിരുന്നു താമസം. മകൻ കെന്നി ഗ്രേഷ്യസ് (ജയ്ഹിന്ദ് ക്യാമറമാൻ) കോവിഡ് ബാധിച്ച് ശാന്തി മുകുന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. കെന്നിയുടെ ഭാര്യ അനു ഇതേ ആശുപത്രിയിൽ നഴ്സാണ്.