ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനു കോവിഡ്. ട്വിറ്ററിലൂടെ കേന്ദ്രമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടറുടെ നിർദേശ പ്രകാരം ചികിത്സയിലാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സന്പർക്കത്തിലായിരുന്നവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.