സുമാത്ര: 53 പേരുമായി ഇന്തോനേഷ്യൻ നാവികസേനാ മുങ്ങിക്കപ്പൽ കാണാതായി. ബാലി ദ്വീപിനു വടക്ക് അഭ്യാസപ്രകടനത്തിൽ ഏർപ്പെട്ടിരുന്ന മുങ്ങിക്കപ്പലുമായുള്ള ബന്ധം ബുധനാഴ്ച രാവിലെ മുതൽ നഷ്ടപ്പെടുകയായിരുന്നു.
കെആർഐ നൻഗലാ-402 എന്ന ഈ മുങ്ങികപ്പൽ 1977ൽ ജർമനിയിൽ നിർമിച്ചതാണ്.
യുദ്ധക്കപ്പലുകളുടെ സഹായത്തോടെ തെരച്ചിൽ തുടരുന്നതായി ഇന്തോനേഷ്യൻ നേവി അറിയിച്ചു. ഓസ്ട്രേലിയയോടും സിംഗപ്പൂരിനോടും സഹായം അഭ്യർഥിച്ചിട്ടുണ്ട്.
ആഴത്തിലേക്കു മുങ്ങാൻ അനുമതി നല്കിയതിനു പിന്നാലെയാണു കപ്പലുമായി ബന്ധം നഷ്ടപ്പെട്ടതെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു.