ന്യൂഡൽഹി: ജനങ്ങൾ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നിവ ആരും മറക്കരുതെന്നു വീഡിയോ സന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
ഡൽഹി പോലീസിന്റെ അഭ്യർഥന മാനിച്ചാണു കോഹ്ലിയുടെ വീഡിയോ. കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാനും കൊറോണ വൈറസിനുമേൽ വിജയം നേടാനും എല്ലാ പൗരന്മാരും കൂട്ടായി ശ്രമിക്കണമെന്ന് ഇന്ത്യ ഫൈറ്റ് ബാക്ക് എന്ന ഹാഷ്ടാഗോടുകൂടി ഡൽഹി പോലീസ് ട്വിറ്ററിൽ പ്രസിദ്ധീകരിച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം അഭ്യർഥിച്ചു.