പനാജി: ഗോവയിൽ ബിജെപിയിൽ ചേർന്ന 12 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതി സ്പീക്കർ രാജേഷ് പട്നേക്കർ തള്ളി. 2019ലാണ് പത്തു കോൺഗ്രസ് എംഎൽഎമാരും രണ്ടു എംജിപി എംഎൽഎമാരും ബിജെപിയിൽ ചേർന്നത്.
ബിജെപിയിൽ ചേർന്ന എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഗോവ പിസിസി അധ്യക്ഷൻ ഗിരീഷ് ചോഡാൻകറും എംജിപി നേതാവ് സുദിൻ ധവാലിക്കറുമാണു സ്പീക്കറെ സമീപിച്ചത്. രണ്ടു പരാതികളും സ്പീക്കർ തള്ളുകയായിരുന്നു. സ്പീക്കറുടെ തീരുമാനത്തോടെ 40 അംഗ ഗോവാ നിയമസഭയിൽ ബിജെപിക്ക് 27 അംഗങ്ങളായി. കോൺഗ്രസിന്റെ അംഗബലം അഞ്ചായി ചുരുങ്ങി.