മുംബൈ: ബിജുമേനോനും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ഉടൻ പുറത്തിറങ്ങുമെന്ന് നടനും സംവിധായകനുമായ ജോൺ ഏബ്രഹാം.
വിക്കി ഡോണർ, മദ്രാസ് കഫേ, പരമാണു; ദ സ്റ്റോറി ഓഫ് പൊഖ്രാൻ തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളൊരുക്കിയ ജെഎ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോൺ ഏബ്രഹാമാണ് ഈ സിനിമയും നിർമിക്കുന്നത്.
2020ൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് അന്തരിച്ച സംവിധായകൻ സച്ചിയാണ്.
സിനിമയുടെ ഹിന്ദി പതിപ്പ് പുറത്തിറക്കാൻ ആഗ്രഹമുണ്ടെന്ന് ജോൺ ഏബ്രഹാം 2020 മേയിൽ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ജൂൺ 18ന് സച്ചി മരിച്ചു. ഇതോടെ ചർച്ചകൾ മുടങ്ങി. ചിത്രത്തിലെ ബാലൻസ് ചെയ്യുന്ന ആക്ഷൻ രംഗങ്ങളാണു തനിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്നു ജോൺ ഏബ്രഹാം പറഞ്ഞു.