ദുബായ്: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ മുൻ നിശ്ചയിച്ചതുപോലെ ജൂണ്‍ മാസത്തിൽ തന്നെ നടക്കും. ഇക്കാര്യം ഐസിസി തന്നെയാണ് അറിയിച്ചത്. കോവിഡ് കേസുകൾ കൂടുന്നതിനാൽ ഫൈനൽ മാറ്റിവച്ചേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. ഇതേത്തുടർന്നാണ് ഐസിസി അറിയിപ്പുമായി രംഗത്തെത്തിയത്.
ഇംഗ്ലണ്ടിലെ സതാംപ്ടണാണു ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഫൈനൽ. ജൂണ്‍ 18നാണു ഫൈനൽ ആരംഭിക്കുക. ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ് കിരീട പോരാട്ടം. 23 ദിവസങ്ങൾ റിസർവായി കരുതിയിട്ടുണ്ട്.
ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിനു മാറ്റമില്ല
11:46 PM Apr 20, 2021 | Deepika.com