ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. അടുത്ത ഞായർ, തിങ്കൾ ദിവസങ്ങളിൽ നിശ്ചയിച്ച പര്യടനത്തിനു പകരമായി ഓണ്‍ലൈനിൽ ചർച്ച നടത്തുമെന്ന് ഇന്ത്യയും ബ്രിട്ടനെ അറിയിച്ചു.
ഇന്ത്യയിലെ കോവിഡ്-19 പ്രതിസന്ധിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സഹതാപം അറിയിച്ചു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം കോവിഡിനെത്തുടർന്ന് ബോറിസ് ജോണ്സണ് ഉപേക്ഷിച്ചിരുന്നു. പിന്നീട് ഈ മാസം നടത്താൻ തീയതികൾ നിശ്ചയിച്ച ശേഷം പര്യടനം വെട്ടിച്ചുരുക്കി.