ന്യൂയോർക്ക്: ടെസ്ലയുടെ ഡ്രൈവറില്ലാ കാർ മരത്തിലിടിച്ചു മറിഞ്ഞ് കത്തി രണ്ടു പേർ മരിച്ചതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രി വടക്കൻ ഹൂസ്റ്റണിലാണു സംഭവം. അമിതവേഗത്തിലായിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ആരുമില്ലായിരുന്നെന്നു ഹാരിസ് കൺട്രി പോലീസിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ പറഞ്ഞു.
അപകടത്തിൽ മരിച്ചവരിൽ ഒരാൾ കാറിൽ ഡ്രൈവറിനടുത്തുള്ള സീറ്റിലും രണ്ടാമൻ പുറകിലെ സീറ്റിലുമാണ് ഇരുന്നതെന്നു പോലീസ് പറഞ്ഞു.
ഡ്രൈവർ അസിസ്റ്റന്റ് സംവിധാനത്തിലാണു കാർ പ്രവർത്തിച്ചിരുന്നത്. ഡ്രൈവർ അസിസ്റ്റന്റ് സംവിധാനം കാറുകൾ പൂർണമായി നിയന്ത്രിക്കുകയില്ലെന്നും ഡ്രൈവറുടെ നിയന്ത്രണം ആവശ്യമാണെന്നും ടെസ്ലയുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.