+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാപ്പനീസ് മാധ്യമപ്രവർത്തകൻ മ്യാൻമറിൽ അറസ്റ്റിൽ

ടോ​​​​​ക്കി​​​​​യോ: യാ​​​​​ങ്കോ​​​​​ണി​​​​​ൽ​​​​​നി​​ന്നു മ്യാ​​​​​ൻ​​​​​മ​​​​​ർ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത ജാ​​​​​പ്പ​​​​​നീ​​​​​സ് മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​
ജാപ്പനീസ് മാധ്യമപ്രവർത്തകൻ മ്യാൻമറിൽ  അറസ്റ്റിൽ
ടോ​​​​​ക്കി​​​​​യോ: യാ​​​​​ങ്കോ​​​​​ണി​​​​​ൽ​​​​​നി​​ന്നു മ്യാ​​​​​ൻ​​​​​മ​​​​​ർ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത ജാ​​​​​പ്പ​​​​​നീ​​​​​സ് മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​കനെ മോ​​​​​ചി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു ജ​​​​​പ്പാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. നി​​​​​ക്കി ബി​​​​​സി​​​​​ന​​​​​സ് ദി​​​​​ന​​​​​പ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ മു​​​​​ൻ ലേ​​​​​ഖ​​​​​കനും ഫ്രീ​​​​​ലാ​​​​​ൻ​​​​​സ് മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നു​​​​​മാ​​​​​യ യു​​​​​ക്കി കി​​​​​താ​​​​​സു​​​​​മി​​​​​യാ​​​​​ണ് അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​ത്. ഇ​​​​​ദ്ദേ​​​​​ഹം താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന വീ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണു പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​തെ​​ന്നു ജാ​​​​​പ്പ​​​​​നീ​​​​​സ് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

ഫെ​​​​​ബ്രു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​നു പ​​​​​ട്ടാ​​​​​ളം ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​വാ​​​​​ദി​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ വ​​​​​ൻ പ്ര​​​​​തി​​​​​ഷേ​​​​​ധം ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​തു​​​​​വ​​​​​രെ 728 പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രെ പ​​​ട്ടാ​​​ളം വ​​​​​ധി​​​​​ച്ചു. പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​ക്കു​​​ശേ​​​ഷം മ്യാ​​​ൻ​​​മ​​​റി​​​ൽ 71 മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​താ​​​യി യു​​​എ​​​ൻ വ​​​ക്താ​​​വ് സ്റ്റീ​​​ഫ​​​ൻ ഡു​​​ജാ​​​റി​​​ക്ക് കഴിഞ്ഞ‌ദിവസം പറ ഞ്ഞിരുന്നു.