ചക്ധ(പശ്ചിമബംഗാൾ): നാദിയ ജില്ലയിലെ ചക്ധയിൽ ബിജെപി പ്രവർത്തകനെ മർദനമേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ദിലീപ് കിർത്താനിയ(31)ആണു മരിച്ചത്. പ്രാഥമികാവശ്യങ്ങൾക്കായി രാത്രി വീടിനുവെളിയിലിറങ്ങിയ കിർത്താനിയയെ കാണാതായതിനെത്തുടർന്നു വീട്ടിലുള്ളവർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രഹസ്യഭാഗങ്ങളിൽ മർദനമേറ്റ പാടുകളുണ്ട്.