വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ പടക്കക്കടയിയിലുണ്ടായ സ്ഫോടനത്തിൽ ഉടമയും രണ്ടു കൊച്ചുമക്കളും മരിച്ചു. വെല്ലൂർ ജില്ലയിലെ ലത്തേരി ബസ് സ്റ്റാൻഡിലെ കടയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടമുണ്ടായത്. മോഹൻ, കൊച്ചുമക്കളായ തേജസ്, ധനുഷ് എന്നിവരാണു മരിച്ചത്. പടക്കക്കട പൂർണമായും കത്തിനശിച്ചു.