എവേ പോരാട്ടത്തിൽ യുവെ തോറ്റു
11:54 PM Apr 18, 2021 | Deepika.com
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിന് അപ്രതീക്ഷിത തോൽവി. എവേ പോരാട്ടത്തിൽ അത്ലാന്തയോട് 1-0നാണ് യുവെ പരാജയപ്പെട്ടത്. മറ്റൊരു മത്സരത്തിൽ എസി മിലാൻ 2-1ന് ജെനോവയെ കീഴടക്കി. ജയത്തോടെ യുവന്റസിനെ (62 പോയിന്റ്) നാലാം സ്ഥാനത്തേക്ക് പിന്തള്ളി അത്ലാന്ത (64) മൂന്നാമത് എത്തി. ഇന്റർ മിലാൻ (74), എസി മിലാൻ (66) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.