പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ കൈലിയൻ എംബാപ്പെയുടെ (79’, 87 പെനൽറ്റി) ഡബിളും ഇഞ്ചുറി ടൈമിലെ ഇക്കാർഡിയുടെ (90+5’) ഗോളും ചേർന്നപ്പോൾ പിഎസ്ജിക്കു ജയം. ആവേശകരമായ ഹോം മത്സരത്തിൽ 3-2ന് സാൻ എസ്റ്റിനെയാണു പിഎസ്ജി കീഴടക്കിയത്.
ലീഗിൽ ലില്ലയ്ക്കു (70 പോയിന്റ്) പിന്നിൽ രണ്ടാം സ്ഥാനത്താണു (69) പിഎസ്ജി.
പിഎസ്ജിക്കു ജയം
11:54 PM Apr 18, 2021 | Deepika.com