മംഗളൂരു: കളമശേരിയിലെ പതിമൂന്നുകാരി വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്ന പിതാവ് സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ഉണ്ടായിരുന്നെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഊര്‍ജിത തെരച്ചില്‍. കൊച്ചിയില്‍നിന്നുള്ള പ്രത്യേക അന്വേഷണസംഘവും കൊല്ലൂരിലെത്തിയിട്ടുണ്ട്.
കൊല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ പോലീസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്കി. വിഷുവിനോടടുത്ത ദിവസങ്ങളില്‍ കൊല്ലൂരിലെ സ്വകാര്യ ലോഡ്ജില്‍ ഇയാള്‍ തങ്ങിയിരുന്നതിന്റെ തെളിവുകളാണ് പോലീസിനു ലഭിച്ചത്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പാണ് നല്‍കിയിരുന്നത്.
പുറത്തിറങ്ങുമ്പോള്‍ മുഴുവന്‍ സമയവും മാസ്ക് ധരിച്ചാണ് ഇയാള്‍ നടന്നിരുന്നത്.