ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ നടൻ ദീപ് സിദ്ദുവിന് ജാമ്യം. ഡൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പാസ്പോർട്ട് സമർപ്പിക്കണം, അന്വേഷണവുമായി സഹകരിക്കണം എന്നിവയാണു ജാമ്യ വ്യവസ്ഥകൾ. അക്രമത്തിന് സിദ്ദു ആഹ്വാനം ചെയ്തതായി തെളിവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ചെങ്കോട്ടയിൽ സംഘർഷത്തിനു പിന്നാലെ ഒളിവിൽ പോയ സിദ്ദുവിനെ കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹി പോലീസ് സ്പെഷൽ സെൽ ആണു പിടികൂടിയത്.
സിദ്ദുവിനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.