കോൽക്കത്ത: തെരഞ്ഞെടുപ്പു റാലികളിലെ പങ്കാളിത്തം വർധിപ്പിക്കാൻ ബിജെപി മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളെയിറക്കുന്നത് ബംഗാളിൽ കോവിഡ് വർധനയ്ക്കു കാരണമാകുന്നതായി മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഇതവസാനിപ്പിക്കണമെന്ന് തെരഞ്ഞ െടുപ്പു കമ്മീഷനോട് ആവശ്യപ്പെടുമെന്ന് അവർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പ്രചാരണത്തിനെത്തുന്നതിൽ എതിർപ്പില്ല. പക്ഷേ മോദിയുടെ റാലിയിൽ പങ്കെടുക്കാൻ ആളെ ഇറക്കുന്നതു കോവിഡ് രൂക്ഷമായ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽനിന്നാണ്. ബംഗാളിൽ കോവിഡ് പരത്തുന്നത് ഇവരാണ്- മമത ആരോപിച്ചു.