മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ ഇന്നലെ 63,729 പേർക്കു രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. ഏപ്രിൽ 11നു സ്ഥിരീകരിച്ച 63,294 ആയിരുന്നു ഇതിനു മുന്‍പത്തെ റിക്കാർഡ്.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37 ലക്ഷം പിന്നിട്ടു. ഇതിൽ 30 ലക്ഷം പേർ രോഗമുക്തരായി. ഇന്നലെ 398 പേർ മരിച്ചു. ആകെ മരണം 59,551. മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത് 6,38,034 പേരാണ്.